---
title: "രചന ആർട്‌സ് സ്പോർട്‌സ് ക്ലബ് & പബ്ലിക് ലൈബ്രറി കുടുംബശ്രീ സ്വാശ്രയ സംഘം  ഓണാഘോഷവും കലാ-കായിക മേളയും സംഘടിപ്പിക്കും "
english_title: "Rachana Arts Sports Club & Public Library Kudumbashree Self-Help Group will organize Onam celebrations and an art and sports fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312236/Rachana Arts Sports Club & Public Library Kudumbashree Self-Help Group will organize Onam celebrations and an art and sports fair"
published_at: "2025-08-31T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b48fa11afed_IMG-20250831-WA0103.jpg"
keywords: []
---

# രചന ആർട്‌സ് സ്പോർട്‌സ് ക്ലബ് & പബ്ലിക് ലൈബ്രറി കുടുംബശ്രീ സ്വാശ്രയ സംഘം  ഓണാഘോഷവും കലാ-കായിക മേളയും സംഘടിപ്പിക്കും 

> **Lead Summary:** തളിപ്പറമ്പ്: ഏഴാം മൈൽ രചന ആർട്‌സ് സ്പോർട്‌സ് ക്ലബ് & പബ്ലിക് ലൈബ്രറി കുടുംബശ്രീ സ്വാശ്രയ സംഘം സംയുക്ത ആഭിമുഖ്യത്തിൽ 2025 ഓണാഘോഷവും കലാ-കായിക മേളയും വിപുലമായ പരിപാടികളോടെ നടക്കും.മുന്നോടിയായി 2500 പേർക്കുള്ള ഓണ സദ്യ നൽകി വരവറിയിച്ചു.

## Article Content

തളിപ്പറമ്പ്: ഏഴാം മൈൽ രചന ആർട്‌സ് സ്പോർട്‌സ് ക്ലബ് & പബ്ലിക് ലൈബ്രറി കുടുംബശ്രീ സ്വാശ്രയ സംഘം സംയുക്ത ആഭിമുഖ്യത്തിൽ 2025 ഓണാഘോഷവും കലാ-കായിക മേളയും വിപുലമായ പരിപാടികളോടെ നടക്കും.മുന്നോടിയായി 2500 പേർക്കുള്ള ഓണ സദ്യ നൽകി വരവറിയിച്ചു.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 27 വരെയുള്ള ദിവസങ്ങളിലായി വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

സെപ്റ്റംബർ 3-ന് തിരുവോണ ദിനത്തിൽ വീടുകളിലായി പൂക്കള മത്സരം നടക്കും. സെപ്റ്റംബർ 6-ന് (ശനി) കലാ-കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ചടങ്ങിൽ ക്ലബ് സെക്രട്ടറി ശ്രീ. രാഹുൽ സി.വി സ്വാഗതം പറയും. സംഘാടക സമിതി ചെയർമാൻ ശ്രീ. ലക്ഷ്‌മണൻ പി അധ്യക്ഷത വഹിക്കും. മാമനീയ വിദ്വാൻ ശ്രീ. ഷാജി മാസ്റ്റർ (അധ്യാപകൻ, കണ്ണൂർ) മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ശ്രീമതി ചന്ദ്രമതി ടീച്ചർ വേദിയിൽ ആശംസകൾ അർപ്പിക്കും.

പ്രീ-പ്രൈമറി വിഭാഗം മുതൽ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ആംഗ്യപ്പാട്ട്, കഥാകഥനം, സിനിമാഗാന മത്സരം, വായന മത്സരം, വിപ്ലവഗാന മത്സരം, പെറുക്കൽ, പന്തെറിയൽ, പ്ലേറ്റ് റേസ്, റണ്ണിംഗ്, മാസ്സ് ഗെയിംസ് തുടങ്ങി നിരവധി മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലാ മത്സരം ഉദ്ഘാടനം ശ്രീമതി സജീറ എം.പി നിർവഹിക്കും. ശ്രീമതി കോമളം സ്വാഗതം പറയും. കുമാരി അഞ്ചിത സി.വി നന്ദി രേഖപ്പെടുത്തും.

സെപ്റ്റംബർ 2-ന് (തിങ്കൾ) സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും നടക്കും. ശ്രീ. യു. രൂപേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീ. എം. ഗോവിന്ദൻ അധ്യക്ഷനാകും. ശ്രീ. വി.കെ. സുരേഷ് ബാബു, ടി. ബാലകൃഷ്ണൻ, നബീസ ബീവി, നജീബ് ബാസി, എം.പി. റഫീഖ് എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം വഹിക്കും.

വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ പരിപാടി പ്രദേശവാസികൾക്ക് ഒരു ഉത്സവാഘോഷമായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312236/Rachana Arts Sports Club & Public Library Kudumbashree Self-Help Group will organize Onam celebrations and an art and sports fair)